മഅ്ദനി അതീവ ഗുരുതരാവസ്ഥയിൽ

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ നില അതീവഗുരുതരം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദേഹത്തെ മാറ്റി.
വൃക്കയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും ഇടക്കിടെയുണ്ടാകുന്ന രക്തസമ്മര്‍ദ വ്യതിയാനം ആരോഗ്യനിലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. . ചിലപ്പോള്‍ അദേഹത്തിന് ബോധം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥക്കുണ്ടായ തകരാറുകള്‍ ശരീരത്തെ ബാധിക്കുന്നുണ്ട്. മഅദ്‌നി പൂര്‍ണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ പ്രാര്‍ഥനകള്‍ തുടരണമെന്ന് കുടുംബം അഭ്യര്‍ഥിച്ചു.