വെടിനിര്‍ത്തല്‍; ഓപറേഷന്‍ സിന്ധു തത്കാലം നിര്‍ത്തിയെന്ന് ഇന്ത്യന്‍ എംബസി

ടെഹ്‌റാന്‍: ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇറാനില്‍ നിന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധു ദൗത്യം തത്കാലം നിര്‍ത്തിവെച്ചെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അതിനിടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്ക് മുന്നില്‍ കരുത്തോടെ നിലയുറപ്പിച്ചതിന് ഖമേനിയെ പ്രശംസിച്ച് ഇറാന്‍ ജനത തെരുവുകളില്‍ അഹ്ലാദ പ്രകടനം നടത്തി.
പന്ത്രണ്ട് ദിവസം നീണ്ട ആക്രമണത്തിന് ശേഷമാണ് മേഖലയില്‍ സമാധാനത്തിന്റെ കാഹളം മുഴങ്ങുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത് ആശങ്കയ്ക്ക് കാരണമായി. പക്ഷെ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് നിര്‍ദേശിച്ചു. ഇതോടെ പിന്‍വാങ്ങുന്നതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. പിന്നാലെ ഇറാനും പ്രത്യാക്രമണം നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്ന