സംഘർഷത്തിൽ ആശങ്ക; ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

Jun 22, 2025 - 12:08
 0  11
സംഘർഷത്തിൽ ആശങ്ക; ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ -ഇസ്രയേൽ സംഘർഷത്തിൽ ആശങ്കയറിയിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘർഷം ഉടൻ കുറയ്ക്കാനും ചർച്ച നടത്താനും ആവശ്യപ്പെട്ടു. ഇറാൻ പ്രസിഡന്റുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്തെന്നുംം. സമീപകാലത്തെ സംഘർഷങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചതായും പ്രധാനമന്ത്രി മോദി പറഞ്ഞു.പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗമായി സംഘർഷം ഉടനടി കുറയ്ക്കുന്നതിനും, സംഭാഷണത്തിനും, നയതന്ത്രത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം ആവർത്തിച്ചതായും പ്രധാനമന്ത്രി എക്‌സിൽ പറഞ്ഞു.
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പെഷേഷ്കിയനിൽ നിന്നുള്ള ഫോൺ കോൾ പ്രധാനമന്ത്രിക്ക് വന്നത്.   സാഹചര്യത്തെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രി മോദിയോട് വിശദമായി വിശദീകരിച്ചു. സംഭാഷണം 45 മിനിറ്റ് നീണ്ടുനിന്നു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ സുഹൃത്തും പങ്കാളിയുമാണെന്ന് പെഷേഷ്കിയൻ പറഞ്ഞു.