ഇറാന് ആണവായുധങ്ങള്‍ കൈവശം വെയ്ക്കാന്‍ അവകാശമില്ല ; ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ട്: പ്രസ്താവനയുമായി ജി 7

ടെല്‍ അവീവ്: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം മൂർച്ഛിക്കവെ നിര്‍ണായക നിലപാടെടുത്ത് ജി 7 നേതാക്കള്‍. ഇറാന് ആണവായുധങ്ങള്‍ കൈവശം വെയ്ക്കാന്‍ അവകാശമില്ലെന്നും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ജി7 നേതാക്കള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ നാളെ യൂറോപ്യന്‍ യൂണിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ യോഗത്തില്‍ ഇറാനെതിരായ കരട് പ്രസതാവന അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജി 7 കരട് പ്രസ്താവന പ്രകാരം ഇറാനോടും ഇസ്രയേലിനോടും സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സൈപ്രസില്‍ നിന്ന് കാനഡയിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയില്‍ പങ്കെടുക്കും. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം, ഇസ്രയേല്‍ ഹമാസ് യുദ്ധം, റഷ്യ ഉക്രൈന്‍ യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.