ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭാരതാംബ വിവാദത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തും. ഇക്കൊല്ലത്തെ 10ാം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പത്താം ക്ലാസിലെ രണ്ടാം വോളിയത്തിലാകും ഇത് ഉൾപ്പെടുത്തുക.
11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കുന്നതിനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ പുതുക്കുമ്പോൾ സാധിക്കുന്ന ഭാഗങ്ങളിലൊക്കെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തുമെന്നും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിരിക്കുന്നത് ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണന്നും ശിവൻകുട്ടി പറഞ്ഞു.