ഗേറ്റ് 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Mar 19, 2025 - 12:33
 0  5
ഗേറ്റ് 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ടെക്നിക്കല്‍ പോസ്റ്റ് - ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ് 2025) ഫലം പ്രഖ്യാപിച്ചു. റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റായ gate2025.iitr.ac.in വഴി അറിയുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. റോള്‍ നമ്പര്‍, ജനന തീയതി, കാപ്‌ചേ കോഡ് എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി സൈറ്റില്‍ കയറി ഫലം അറിയാന്‍ കഴിയുന്നതരത്തിലാണ് ക്രമീകരണം. മാര്‍ച്ച് 28 മുതല്‍ മെയ് 31 വരെ സ്‌കോര്‍കാര്‍ഡുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഫലം നോക്കേണ്ട വിധം ചുവടെ:

ആദ്യം വെബ്സൈറ്റ് സന്ദര്‍ശിക്കുക

എന്റോള്‍മെന്റ് ഐഡി/ഇ-മെയില്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ നല്‍കുക

'GATE 2025 Result' ടാബില്‍ ക്ലിക്ക് ചെയ്യുക

ഗേറ്റ് ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.

ഉദ്യോഗാര്‍ഥിയുടെ വിശദാംശങ്ങള്‍ക്കും നേടിയ മാര്‍ക്കുകള്‍ക്കുമൊപ്പം ഗേറ്റ് കട്ട്ഓഫും ദൃശ്യമാകും

ഭാവി റഫറന്‍സിനായി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.