നോര്‍ത്ത് സെന്‍റിനല്‍ ദ്വീപ് സന്ദര്‍ശിച്ച യുഎസ് പൗരൻ അറസ്റ്റില്‍

പോർട്ട് ബ്ലെയർ: ഇന്ത്യ സർക്കാർ പ്രവേശനം നിരോധിച്ചിട്ടുള്ള സംരക്ഷിത ദ്വീപായ നോർത്ത് സെന്‍റിനല്‍ സന്ദർശിച്ച യുഎസ് പൗരൻ അറസ്റ്റില്‍.മൈക്കലോ പൊളിയാകോവ് എന്ന യുവാവാണ് അറസ്റ്റിലായത്.
സെന്‍റിനലീസ് ഗോത്രത്തിലെ ആളുകള്‍ വസിക്കുന്ന ദ്വീപിലേക്കുള്ള സന്ദർശനം കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുള്ളതാണ്. മുന്പ് ദ്വീപ് സന്ദർശിച്ചിട്ടുള്ളവരെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദ്വീപ് നിവാസികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് സന്ദർശനം നിരോധിച്ചിരിക്കുന്നത്.
മാർച്ച് 29നാണ് പൊളിയാകോവ് ദ്വീപ് സന്ദർശിച്ചത്. അഞ്ച് മിനിറ്റ് ദ്വിപീല്‍ തുടർന്ന ഇയാള്‍ ദ്വീപിലെ ആളുകളെ ആകർഷിക്കാൻ വിസിലടിക്കുകയും തേങ്ങയും ഒരു കാൻ കോളയും ദ്വീപില്‍ ഇടുകയും ചെയ്തു. തുടർന്ന് ദ്വീപിന്‍റെ ദൃശ്യങ്ങള്‍ പകർത്തിയ ശേഷമാണ് മടങ്ങിയത്.