പഠിച്ചതെല്ലാം ശരിവയ്ക്കുമ്പോഴല്ല ബോധ്യം വരാത്തതിൻ്റെ പിന്നാലെ അന്വേഷിച്ചിറങ്ങുമ്പോഴാണ് വിദ്യാഭ്യാസം ഫലവത്താകുന്നത്; ഡോ. ജേക്കബ് സാംസൺ
പഠിക്കുന്നതെല്ലാം ശരിയെന്ന് അതേപടി അംഗീകരിക്കുന്നതിലല്ല, ബോധ്യം വരാത്തതിനെക്കുറിച്ച് അന്വേഷിച്ചിറങ്ങുകയും സ്വന്തമായി ഉത്തരം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതെന്ന് ഡോ.ജേക്കബ് സാംസൺ അഭിപ്രായപ്പെട്ടു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മലയാളം എം.എ. കോഴ്സിൻ്റെ സമാപനം പ്രമാണിച്ഛ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സമ്മേളനത്തിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു ,അദ്ദേഹം. മാർ ഇവാനിയോസ് കോളേജിലെ പ്രീ ഡിഗ്രി പഠനകാലത്തെഴുതിയ ജ്ഞാനിയും അജ്ഞാനിയുമെന്ന കഥ അദ്ദേഹം അനുസ്മരിച്ചു. കഥയിൽ അജ്ഞാനി ജ്ഞാനിയോട് ചോദിച്ചു. " ഇവിടെ നിന്നും ഒരേ ദിശയിൽ നേരെ മുന്നോട്ട് നടന്നാൽ എവിടെയെത്തും ?" " ഭൂമി ഉരുണ്ടതായതുകൊണ്ട് ഇവിടെ തന്നെ തിരിച്ചെത്താം " ജ്ഞാനി മറുപടി പറഞ്ഞു. മറുപടിയിൽ തൃപ്ത നാകാത്ത അജ്ഞാനി മുന്നോട്ട് നടന്നു. വളരെ നാളത്തെ സുദീർഘ മായ യാത്ര കഴിഞ്ഞ് അജ്ഞാനി തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തി. അപ്പോൾ ജ്ഞാനി ചിരിച്ചുകൊണ്ട് പറഞ്ഞു: "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇപ്പോൾ നിങ്ങൾ ഇതാ ഇവിടെ തന്നെ വന്നു നില്ക്കുന്നു" അതിന് മറുപടിയായി അജ്ഞാനി പറഞ്ഞു : "നമ്മൾ ഒരിടത്ത് തന്നെയാണ് നില്ക്കുന്നത്.പക്ഷെ നിങ്ങൾക്കില്ലാ ത്ത ഒന്ന് എനിക്കുണ്ട്. എൻ്റെ സുദീർഘമായ അനുഭവങ്ങൾ ". ജ്ഞാനിക്കതൊരു പുതിയ അറിവാ യിരുന്നു. കഥ അങ്ങനെയാണ് അവസാനിക്കു ന്നത്. ശരിയായ അറിവ് തേടിയുള്ള അന്വേഷ ണത്തിൽ അന്തിമമായ കണ്ടെത്തൽ എന്ത്തന്നെയായാലും ശരിയുത്തരം തേടിയുള്ള യാത്ര പുതിയ വിജ്ഞാന മേഖലകൾ തുറന്നുതരികതന്നെ ചെയ്യും. അനുഗമിച്ചവരല്ല ഒരു ഘട്ടം എത്തിയപ്പോൾ സ്വന്തം വഴിവെട്ടിത്തെ ളിച്ച് മുന്നേറിയരാണ് ചരിത്രത്തിൽ ഇടം പിടിച്ചവർ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ അറിവുകൾ തേടിയുള്ള അന്വേഷണയാത്ര ആരംഭിക്കാൻ ഡോ.ജേക്കബ് സാംസൺ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. എം എ. കോഴ്സിൻ്റ് കോ.ഓർഡി നേറ്റർ ഡോ. എം.കെ. രാജീവിന് വിദ്യാർത്ഥികൾ ഉപഹാരം നല്കി ആദരിച്ചു. ചടങ്ങിൽ രാജൻ വി പൊഴിയൂർ അദ്ധ്യക്ഷത വഹിച്ചു.എം.പി. ലിപിൻ രാജ്, കവടിയാർ ,രാമചന്ദ്രൻ, ശശികുമാർ , കവിത വിശ്വനാഥ് ,ബിന്ദു ഒ , ഡോ.മിനി ,പ്രശാന്ത്, തുടങ്ങിയവർ പ്രസംഗിച്ചു.