കീഴടങ്ങാൻ സാവകാശമില്ല, ബില്‍കിസ് ബാനു കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രിം കോടതി

കീഴടങ്ങാൻ സാവകാശമില്ല, ബില്‍കിസ് ബാനു കേസിലെ  പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി  തള്ളി സുപ്രിം കോടതി

ബില്‍കിസ് ബാനു കേസില്‍ കീഴടങ്ങാന്‍ സാവകാശം തേടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. ആറാഴ്ച വരെ സമയം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടാണ് 3 പ്രതികള്‍ ഹര്‍ജി നല്‍കിയത്.

മതിയായ കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി തള്ളുന്നുവെന്ന് ബി വി നാഗരത്‌ന അറിയിച്ചു. ഈ മാസം 21ന് കീഴടങ്ങണമെന്നാണ് സുപ്രിം കോടതി ഉത്തരവ്.

'ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികളുടെ മോചനത്തിന് അനുകൂലമായി ഗുജറാത്ത് സര്‍ക്കാര്‍ മൗനം പാലിച്ചെന്നാണ് കോടതി നിരീക്ഷിച്ചത്. നിയമവിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്. ഗുജറാത്ത് മറ്റൊരു സംസ്ഥാനത്തിന്റെ അധികാരത്തില്‍ വരുന്ന സംഭവം കവര്‍ന്നെടുക്കുകയും വിവേചനാധികാരം ദുരുപയോഗം ചെയ്യുകയും ചെയ്തു.നിയമവ്യസ്ഥകളെയും കോടതിവിധികളെയും മാനിച്ചിരുന്നെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുമായിരുന്നെന്നും സുപ്രിം കോടതി പറഞ്ഞു. ഗുജറാത്ത് സര്‍ക്കാരിന് ഒരു അധികാരവുമില്ലാത്ത കേസില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാല്‍ ശിക്ഷായിളവ് നല്‍കിയ ഉത്തരവ് റദ്ദാക്കുന്നതായും സുപ്രിം കോടതി പറഞ്ഞു.

മയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമന്‍ലാല്‍ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്