ബെന്നി ബഹനാന്‍  എം.പി ബഹ്റിൻ  ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി 

ബെന്നി ബഹനാന്‍  എം.പി ബഹ്റിൻ  ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി 
മനാമ:മലയാളി നഴ്‌സുമാര്‍ ആതുര ശുശ്രൂഷാ മേഖലയിൽ  നടത്തുന്നത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചാലക്കുടി എം.പിയുമായ ബെന്നി ബഹനാന്‍. ബഹ്റിനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം നേഴ്സുമാരുടെ സേവനത്തെ പ്രശംസിച്ചത്  . കോവിഡ് കാലത്തും മറ്റു പ്രതിസന്ധികള്‍ നേരിടുമ്പോഴും ലോകത്ത് എല്ലായിടത്തും ജോലി ചെയ്യുന്ന മലയാളികളായ ആരോഗ്യപ്രവര്‍ത്തകര്‍  രാജ്യത്തിന് അഭിമാനിക്കാവുന്ന സേവനമാണ്  നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍തേടി എത്തുന്ന ഇന്ത്യക്കാര്‍ക്ക് ബഹ് റിനിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന പിന്തുണയും സഹായവും വളരെ വലുതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 
 
ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ അധികാരികളെ അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അംബാസഡര്‍ ഉറപ്പ് നല്‍കി. അംബാസഡറുമായുള്ള കൂടികാഴ്ച്ചയില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഇജാസ് അഹമ്മദ്, ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഐ.വൈ.സി ഇന്റര്‍നാഷണല്‍ ബഹ്റിന്‍ ചെയര്‍മാര്‍ നിസാര്‍ കുന്നംകുളത്തില്‍, റംഷാദ് അയിലക്കാട് എന്നിവരും സന്നിഹിതരായിരുന്നു .