കേരളത്തില്‍ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി :തൃശൂരില്‍ സുരേഷ് ഗോപി , തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ , ആറ്റിങ്ങലില്‍ വി മുരളീധരന്‍

കേരളത്തില്‍ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌  ബിജെപി :തൃശൂരില്‍ സുരേഷ് ഗോപി , തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ , ആറ്റിങ്ങലില്‍  വി മുരളീധരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ തന്നെ മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറില്‍ മത്സരിക്കും. കിരണ്‍ റിജ്ജു അരുണാചല്‍ വെസ്റ്റില്‍ നിന്നും ജനവിധി തേടും. അസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗര്‍ഹ് സീറ്റില്‍ മത്സരിക്കും.

കേരളത്തിലെ പന്ത്രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍

ആറ്റിങ്ങല്‍ -വി മുരളീധരന്‍

പാലക്കാട് -സി കൃഷ്ണകുമാര്‍

തൃശൂര്‍ -സുരേഷ് ഗോപി

കോഴിക്കോട് -എംടി രമേശ്

പത്തനംതിട്ട -അനില്‍ ആന്‍റണി

കാസര്‍കോട് -എംഎല്‍ അശ്വിനി

കണ്ണൂര്‍ -സി രഘുനാഥ്

വടകര- പ്രഫുല്‍ കൃഷ്ണ

ആലപ്പുഴ -ശോഭ സുരേന്ദ്രന്‍