ലോക്‌സഭയിലേക്ക് മത്സരിക്കില്ല ;നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ്

ലോക്‌സഭയിലേക്ക് മത്സരിക്കില്ല ;നിലപാട് വ്യക്തമാക്കി  അഖിലേഷ് യാദവ്

ഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മത്സരിക്കില്ല.

ബുധനാഴ്ച ലഖ്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അഖിലേഷ് ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

ജയിലിലുള്ള എസ്.പി. നേതാവ് അസം ഖാന്‍ പ്രതിനിധീകരിച്ചിരുന്ന രാംപുരില്‍ മത്സരിക്കാന്‍ അഖിലേഷിനോട് പ്രവര്‍ത്തകര്‍ പറഞ്ഞതായാണ് വിവരം. മുലായം സിങ്ങും ഡിപിംള്‍ യാദവും വിജയിച്ചിരുന്ന കനൗജില്‍ അഖിലേഷ് മത്സരത്തിന് ഇറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു