എയര്‍ ഇന്ത്യ എക്സ്‌പ്രസ് അധിക ബാഗേജ് നിരക്ക് കുത്തനെ കൂട്ടി

എയര്‍ ഇന്ത്യ എക്സ്‌പ്രസ് അധിക ബാഗേജ് നിരക്ക് കുത്തനെ കൂട്ടി

 എയര്‍ ഇന്ത്യ എക്സ്പ്രസ് അധിക ബാഗേജ് നിരക്ക്  കുത്തനെ കൂട്ടി. ലോഗോയും കളറും മാറ്റി  പരിഷ്കാരം വരുത്തി സര്‍വിസ് ആരംഭിച്ചതിന് പിന്നാലെയാണ് നിരക്ക് കൂട്ടിയത് .

ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വിസില്‍ അനുവദിച്ചത് 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുമ്ബോള്‍ 20 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമാണിത്. ജി.സി.സി.യില്‍നിന്ന് മുമ്ബ് അധിക ബാഗേജിന് ചാര്‍ജ് ചെയ്തിരുന്നത് അഞ്ചു കിലോക്ക് 10 റിയാലും 10 കിലോക്ക് 20 റിയാലുമായിരുന്നു. ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് പ്രകാരം അഞ്ച് കിലോ അധിക ബാഗേജിന് 16 റിയാലും 10 കിലോക്ക് 32 റിയാലും 15 കിലോക്ക് 52 റിയാലും നല്‍കണം.ഇന്ത്യയില്‍നിന്ന് ജി.സി.സിയിലേക്കുള്ള യാത്രയില്‍ അഞ്ച് കിലോ അധിക ബാഗേജിന് എട്ട് റിയാല്‍ ഉണ്ടായിരുന്നത് 11 റിയാല്‍ വര്‍ധിപ്പിച്ചു.10 കിലോ ബാഗേജിന് 16 റിയാല്‍ ഉണ്ടായിരുന്നത് 22 റിയാലായും ഉയര്‍ത്തിയിട്ടുണ്ട്.