യുക്രെയ്‌നുള്ള സൈനിക സഹായങ്ങൾ നിർത്തി അമേരിക്ക

Mar 4, 2025 - 12:31
Mar 4, 2025 - 12:33
 0  7
യുക്രെയ്‌നുള്ള സൈനിക സഹായങ്ങൾ നിർത്തി അമേരിക്ക

യുക്രെയ്‌നിനുള്ള എല്ലാ സൈനിക സഹായങ്ങളും നിർത്താൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. -കഴിഞ്ഞ ദിവസം യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുമായുള്ള ഓവൽ ഓഫീസിലെ സംഘർഷം തന്റെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായ റഷ്യയുടെ പിന്തുണ സംശയത്തിലാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികാര നടപടി.

ട്രംപ് തീരുമാനിക്കുന്നത് വരെ യുക്രെയ്‌നിനുള്ള നിലവിലുള്ള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് അനുസരിച്ച്, നിലവിൽ യുക്രെയ്നിലേക്ക് നൽകുന്ന എല്ലാ അമേരിക്കൻ സൈനിക ഉപകരണങ്ങളും കൈമാറുന്നത് താൽക്കാലികമായി നിർത്തും, വിമാനങ്ങളിലും കപ്പലുകളിലും കൊണ്ടുപോകുന്ന ആയുധങ്ങൾ ഉൾപ്പെടെയാണ് നിർത്തലാക്കുക.

ഫെബ്രുവരി 28 ന് വാഷിംഗ്ടണിലെ ഓവൽ ഓഫീസിൽ ട്രംപും സെലെൻസ്‌കിയും നടത്തിയ കൂടിക്കാഴ്ചയിൽ പരസ്യമായി വാക്കുതർക്കമുണ്ടായതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ട്രംപ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ‘അപൂർവ ധാതു’ കരാറിൽ ഒപ്പുവെക്കാൻ ആണ് യുക്രേനിയൻ നേതാവ് സെലൻസ്കി അമേരിക്കൻ പ്രസിഡന്റ്റുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാൽ ഭാവിയിലെ റഷ്യൻ അധിനിവേശത്തിനെതിരെ ട്രംപ് ഭരണകൂടത്തിൽ നിന്ന് സുരക്ഷാ ഗ്യാരണ്ടി ആവശ്യപ്പെട്ടതിനെത്തുടർന്ന്, വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ഇരുവരുടെയും ചർച്ച വാക്പോരിലൂടെ പരാജയപ്പെടുകയായിരുന്നു.