മീന്‍പിടിക്കുന്നതിനിടെ വായിൽ കടിച്ചുപിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

മൂര്‍ച്ചയുള്ള ചിറകുകളുള്ള തരം മീനാണ് യുവാവിന്‍റെ തൊണ്ടയില്‍ കുടുങ്ങിയത്. മീനിന്‍റെ തലഭാഗം വായ്ക്കുള്ളിലായതിനാല്‍ ആഴ്ന്നിറങ്ങി ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മീന്‍ കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങി. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ പരിഭ്രാന്തനായി വീട്ടിലേക്ക് ഓടിയ മണികണ്ഠന്‍ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രദേശവാസികളിൽ ചിലർ പ്രാദേശികമായി 'പനങ്കോട്ടൈ' എന്ന് അറിയപ്പെടുന്ന മീനിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ചെങ്കല്‍പേട്ട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.