സർക്കസ് പരിപാടിക്കിടെ സുരക്ഷാവല തകർന്ന്, കടുവ കാഴ്ചക്കാർക്കിടയിലേക്ക്

Apr 21, 2026 - 17:55
 0  2
സർക്കസ് പരിപാടിക്കിടെ സുരക്ഷാവല തകർന്ന്, കടുവ കാഴ്ചക്കാർക്കിടയിലേക്ക്

റഷ്യയിലെ റോസ്തോവ് ഓൺ ഡോണിൽ നടന്ന സർക്കസിനിടെ സുരക്ഷാ വല തകർന്ന് ഒരു കടുവ കാണികൾക്കിടയിലേക്ക് ചാടി. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും, ഈ സംഭവം സർക്കസുകളിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചു.

അപ്രതീക്ഷിതമായി കടുവ കാഴ്ചക്കാർക്കിടയിലെത്തിയെങ്കിലും കാഴ്ചക്കാരെക്കാൾ പരിഭ്രാന്തനായത് കടുവ. ആളുകൾ ആദ്യമൊന്ന് ഭയന്നെങ്കിലും കടുവയ്ക്ക് സ്ഥലകാലഭ്രമമാണെന്ന് വ്യക്തമായതോടെ കാഴ്ചക്കാർ ശാന്തരായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ സർക്കസ് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും വന്യമൃഗങ്ങളെ സർക്കസിൽ ഉപയോഗിക്കുന്നതിനെ കുറിച്ചും വീണ്ടും ചർച്ചകൾ ഉയർന്നു.

കഴിഞ്ഞ ഞായറാഴ്ച ഡോവ്ഗലിയുക് രാജവംശ സർക്കസിൽ മൂന്ന് കടുവകളും രണ്ട് പരിശീലകരും പങ്കെടുക്കുന്ന പതിവ് പ്രകടനത്തിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കീറിയ സുരക്ഷാ വലയ്ക്കിടെയിലൂടെ കടുവ കാഴ്ചക്കാർക്കിടയിലേക്ക് ചാടുകയായിരുന്നു. കാഴ്ചക്കാർക്കിടയിലേക്ക് കടുവ ചാടിയതിന് പിന്നാലെ ആ ഭാഗത്തെ കാഴ്ചക്കാരെല്ലാം ഇറങ്ങി ഓടി