'മുഖ്യമന്ത്രീ സതീശാ...'; എറണാകുളത്ത് സതീശന് വൻ വരവേൽപ്

May 5, 2026 - 17:08
 0  7
'മുഖ്യമന്ത്രീ സതീശാ...'; എറണാകുളത്ത് സതീശന് വൻ വരവേൽപ്

കൊച്ചി: യുഡിഎഫിന്‍റെ ഗംഭീര വിജയത്തിനു ശേഷം എറണാകുളത്തെത്തിയ വി.ഡി. സതീശനെ വരവേൽക്കാൻ റെയിൽവേ സ്റ്റേഷനിൽ വൻ തിരക്ക്. മറ്റു ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ പോലും സതീശനെ വരവേൽക്കാനായി സ്റ്റേഷനിൽ എത്തിയിരുന്നു. മുഖ്യമന്ത്രീ സതീശാ എന്ന മുദ്രാവാക്യത്തോടെയാണ് അണികൾ സതീശനെ സ്വീകരിച്ചത്.

റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞു വീണു. റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ ഗ്ലാസുകൾക്കും പ്രവേശന കവാടത്തിലെ സ്കാനറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.