പൂരവും വെടിക്കെട്ടും: ഡിജിറ്റൽ യുഗത്തിലെങ്കിലും ഇത്തരം ആചാരങ്ങൾ ഒഴിവാക്കിക്കൂടേ? തൃശൂർ സ്ഫോടനത്തിൽ ആർ. ശ്രീലേഖ

Apr 22, 2026 - 10:10
 0  6
പൂരവും വെടിക്കെട്ടും: ഡിജിറ്റൽ യുഗത്തിലെങ്കിലും ഇത്തരം ആചാരങ്ങൾ ഒഴിവാക്കിക്കൂടേ? തൃശൂർ സ്ഫോടനത്തിൽ  ആർ. ശ്രീലേഖ

തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരവും വെടിക്കെട്ടും ഉൾപ്പെടെയുള്ള ആചാരങ്ങൾക്കെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തീ കൊണ്ട് കളിക്കുന്ന പൂരവും കാട്ടാനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും നമുക്ക് വേണോ എന്ന് ഗൗരവമായി ചിന്തിക്കണമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഡിജിറ്റൽ യുഗത്തിലെങ്കിലും ഇത്തരം പ്രകൃതി വിരുദ്ധമായ ആചാരങ്ങൾ ഒഴിവാക്കാൻ തയ്യാറാകണം. പൊലീസിനെയോ ഫയർഫോഴ്സിനെയോ അറിയിക്കാതെയാണ് മുണ്ടത്തിക്കോട്ട് വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ഇത് ഗുരുതരമായ വീഴ്ചയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളോ മുൻകരുതലുകളോ ഇല്ലാതെയാണ് തൃശ്ശൂരിൽ പലയിടത്തും പടക്കനിർമ്മാണശാലകൾ പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി