കാറില്‍ സഞ്ചരിച്ചിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

Dec 3, 2024 - 19:36
 0  18
കാറില്‍ സഞ്ചരിച്ചിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

കാറില്‍ സഞ്ചരിച്ചിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊല്ലത്ത് ചെമ്മാം മുക്കിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ ഭര്‍ത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയ്‌ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവ് സോണിക്ക് പൊള്ളലേറ്റു.

രാത്രി ഒന്‍പത് മണിയോടെയാണ് ദാരുണമായ സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിലാണ് പത്മരാജന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. തീ പടര്‍ന്നതോടെ സോണിയ കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്.

പൊള്ളലേറ്റ സോണി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു വാഹനത്തില്‍ എത്തിയാണ് അനിലയും സോണിയും സഞ്ചരിച്ച കാറിലേക്ക് പത്മരാജന്‍ പെട്രോള്‍ ഒഴിച്ചത്.