കോട്ടയം കവിയരങ്ങിന്റെ രണ്ടാം വാർഷികവും ആത്മജ വർമ്മ തമ്പുരാന് ആദരവും

Dec 4, 2024 - 18:59
Dec 4, 2024 - 19:03
 0  41
കോട്ടയം കവിയരങ്ങിന്റെ രണ്ടാം  വാർഷികവും ആത്മജ വർമ്മ തമ്പുരാന്  ആദരവും

മികച്ച ഡോക്യൂമെന്റെറി,തിരക്കഥ ദേശീയ പുരസ്കാര ജേതാവ് ആത്മജവർമ്മ തമ്പുരാന് ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ, കോട്ടയം കവിയരങ്ങിന്റെ ആദരവ് സമർപ്പിക്കുന്നു. 

കോട്ടയം കവിയരങ്ങ്   (Reg: No. KTM /TC/140/2023)ന്റെ 2-ാം വാർഷികം 01-12-2024 ഞായറാഴ്ച  രാവിലെ കൊട്ടാരത്തിൽ ശങ്കുണ്ണി  സ്മാരക പബ്ലിക് ലൈബ്രറിയിൽ നടന്നു. 9.30 ന് ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ പതാക ഉയർത്തി .

രക്ഷാധികാരി  എം.കെ.നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചയോഗം ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ ഉദ്ഘാടനം ചെയ്തു. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച  ആത്മജ വർമ്മ തമ്പുരാനെ കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറി സെക്രട്ടറിയും കോട്ടയം കവിയരങ്ങ്അംഗവുമായ വി.ശശിധരശർമ്മ പൊന്നാടഅണിയിച്ചും ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ മൊമെന്റോ നല്കിയും ആദരിച്ചു. 

തുടർ ന്നു നടന്ന സാഹിത്യ സംവാദ സദസ്സ്, ഡോക്ടർ എം.ജി.ബാബുജി നയിച്ചു. സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോക്ടർ, മുഞ്ഞിനാട് പത്മകുമാർ, ഡോക്ടർ അർച്ചനഏ.കെ, ആത്മജ വർമ്മതമ്പുരാൻ, സാഹിത്യകാരി ഏലിയാമ്മ കോര, മഴവിൽ വനിതാ ഫിലിം സൊസൈറ്റി  സെക്രട്ടറി , ഹേന ദേവദാസ്, കഥാകൃത്ത് ബാബു സഖറിയ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ തുടങ്ങി നിരവധി സാഹിത്യ പ്രവർത്തകർ വിവിധ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തി. 

ഉച്ചക്ക് ശേഷം അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. സമാപന സമ്മേളനo കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   കെ.വി. ബിന്ദു ഉൽഘാടനം ചെയ്തു. വാർഷിക സമ്മേളത്തിന് മുന്നോടിയായി നടത്തിയ കഥ, കവിത, ചിത്രരചന മത്സര വിജയികൾക്കും പങ്കെടുത്തവർക്കുമുളള മൊമെന്റോയും സർട്ടിഫിക്കറ്റുകളും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.

 രഞ്ജിനി വി തമ്പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  K.V. ബിന്ദുവിൽ നിന്നും .കഥാ രചനക്കുള്ള സമ്മാനം സ്വീകരിക്കുന്നു.

ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനം മോളി മാത്യുവിന്റെ മകൾ അനീസ്യ ഏറ്റുവാങ്ങി.  

മോളി മാത്യൂ, അനൂപ് ഓലിക്കൽ, ലതാ മങ്കേഷ്കർ,എന്നിവർ ഓൺലൈൻ മത്സരത്തിന് നേതൃത്വം നൽകി. ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ സ്വാഗതവും. മിനി സുരേഷ് നന്ദിയും പറഞ്ഞു.

ചീഫ് കോർഡിനേറ്റർ, ബേബി പാറക്കടവൻ സ്വാഗതം ആശംസിക്കുന്നു.

യോഗാനന്തരം നാടൻ പാട്ട് കലാകാരൻ കൂടിയായ ബേബി പാറക്കടവന്റെ നേതൃത്വത്തിൽ നാടൻ പാട്ട് അരങ്ങേറി.