ഡെന്മാര്‍ക്ക് സുന്ദരി വിക്‌ടോറിയ ക്ജെര്‍ മിസ് യൂണിവേഴ്‌സ്

Nov 19, 2024 - 08:41
 0  40
ഡെന്മാര്‍ക്ക് സുന്ദരി വിക്‌ടോറിയ ക്ജെര്‍  മിസ് യൂണിവേഴ്‌സ്

മെക്സിക്കോ: മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ 21 കാരിയായ വിക്ടോറിയ കെജെര്‍ തെയില്‍വിഗ് കിരീടമണിഞ്ഞു.മെക്‌സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്‌സിലാണ് 73-ാമത് മിസ് യൂണിവേഴ്‌സ് മത്സരങ്ങള്‍ നടന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 130 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. നൈജീരിയയില്‍ നിന്നുള്ള ചിഡിമ്മ അഡെറ്റ്‌ഷിന ഒന്നാം റണ്ണർ അപ്പും മെക്‌സിക്കോയില്‍നിന്നുള്ള മരിയ ഫെർണാണ്ട ബെല്‍ട്രാൻ രണ്ടാം റണ്ണർ അപ്പും തായ്‌ലൻഡില്‍നിന്നുള്ള സുചത ചുങ്‌ശ്രീ മൂന്നാം റണ്ണർ അപ്പും വെനസ്വേലയില്‍നിന്നുള്ള ഇലിയാന മാർക്വേസ് നാലാം റണ്ണർ അപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത റിയ സിൻഹയ്ക്ക് ആദ്യ 12ല്‍ എത്താനായില്ല.

ബാർബി ഡോളുമായുള്ള അസാമാന്യ സാദൃശ്യത്താല്‍ ഹ്യൂമൻ ബാർബി എന്ന വിളിപ്പേരുള്ള ഡെന്മാർക്ക് സുന്ദരിയാണ് വിക്ടോറിയ കെയ തെയില്‍വിഗ്.

ഡെന്മാർക്കില്‍ നിന്ന് മിസ് യൂണിവേഴ്സ് പട്ടംനേടുന്ന ആദ്യത്തെയാളാണെന്ന നേട്ടത്തോടെ ചരിത്രം രചിച്ചിരിക്കുകയാണ്   വിക്ടോറിയ.