ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്കും സ്ത്രികള്‍ക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.
കേസുകള്‍ മെറിറ്റ് പരിശോധിച്ച ശേഷം അതിജീവിതയ്‌ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് സെഷൻ കോടതികള്‍ക്ക് പുറപ്പെടുവിക്കാമെന്നും നിർദേശത്തില്‍ പറയുന്നു. മഹാരാഷ്‌ട്രയില്‍ നിന്നുള്ള പോക്‌സോ കേസില്‍ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്ക് കൈമാറാനും കോടതി നിർദേശിച്ചു.
ഇരകള്‍ക്ക് പലപ്പോഴും സെഷൻസ് കോടതി നഷ്ടപരിഹാരം വിധിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്.