വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ കരീബിയൻ ക്രൂസ് വേറിട്ട അനുഭവമായി
അച്ചായൻ
വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് ഒക്ടോബർ 27 ആം തിയതി ന്യൂ ജേഴ്സിയിൽ നിന്നാരംഭിച്ച കരീബിയൻ ക്രൂസ് നവംബര് 3 നു അവസാനിച്ചു. 38 അഗങ്ങളുമായി കരീബിയൻ ഐലന്റുകളിലൂടെ യാത്രയായ ഈ ക്രൂസിന് നേതൃത്വം നൽകിയത് ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായിയും, ചെയർപേഴ്സൺ മറിയാമ്മ ജോർജ്, ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യുവും ട്രെഷറർ തോമസ്കുട്ടി വര്ഗീസും ആണ്. റോയൽ കരീബിയന്റെ സിംഫണി ഓഫ് ദി സീ എന്ന ആഡംബരകപ്പലിലാണ് പ്രൊവിൻസ് മെമ്പേഴ്സും കുടുംബാംഗങ്ങളും യാത്ര തിരിച്ചത്. ക്രൂസ് തീർച്ചയായും ഒരു വേറിട്ട അനുഭവമായെന്നു പങ്കെടുത്ത എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽനിന്നു കുറച്ചു ദിവസം മാറിനിന്നു റിലാക്സ് ആയി കൂടുതൽ ഉന്മേഷത്തോടും ഉണർവോടും തിരിച്ചു വരൻ സാധിച്ചു എന്നാണ് എല്ലാവരുംതന്നെ അഭിയപ്രായപ്പെട്ടത്.
കൂടാതെ വേൾഡ് മലയാളീ കൗണ്സിലിനെക്കുറിച്ചു കൂടുതൽ അറിയാനും, സംവദിക്കാനും പ്രൊവിൻസിലെ കുടുംബങ്ങളെ കൂടുതൽ അടുത്തറിയാനും സൗഹൃദം പങ്കിടാൻ സാധിച്ചതിലും എല്ലാവരും സന്തുഷ്ടരായിരുന്നു. അംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ ഇങ്ങനെയുള്ള കൂടുതൽ പരിപാടികൾ ഇനിയും വേൾഡ് മലയാളീ കൗണ്സിലിന്റെ ഭാഗമായി ഉണ്ടാവണമെന്ന് അംഗങ്ങൾ അഭിപ്രായപ്പെടുകയും 2025 ഒക്ടോബർ മാസത്തിൽ കേരളത്തിൽ വച്ച് നടക്കുന്ന സമൂഹ വിവാഹത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും ഒരിക്കൽക്കൂടി വാഗ്ദാനം ചെയ്തു.
കപ്പൽ യാത്രയ്ക്ക് എല്ലാവിധ സൗകര്യങ്ങളും അറേൻജ് ചെയ്യാൻ സഹായിച്ച വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൻ തലചെല്ലൂറിനു ഫിലാഡൽഫിയ പ്രോസിൻവസ് മെംബേർസ് പ്രത്യേകം നന്ദി അറിയിച്ചു. ഫിലാഡൽഫിയ പ്രോവിന്സിന്റെ പ്രവർത്തനങ്ങൾ പ്രശംസയർഹിക്കുന്നതാണെന്നും മറ്റു പ്രൊവിൻസുകൾക്കു മാതൃകയാണെന്നും അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസ് അഭ്പ്രായപ്പെട്ടു. ഫിൽഡെൽഫിയ പ്രൊവിൻസെന്നും അമേരിക്ക റീജിയനു ഒരു മുതൽക്കൂട്ടാണെന്നും അവരുടെ എല്ലാപ്രവത്തനങ്ങൾക്കും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി അമേരിക്ക റീജിയൻ ചെയര്മാന് ചാക്കോ കോയിക്കലത്തു അറിയിച്ചു. അമേരിക്ക റീജിയൻ ട്രെഷറർ സജി പുളിമൂട്ടിലും, ഗ്ലോബൽ ചെയര്മാന് ഗോപാല പിള്ളയും, ഗ്ലോബൽ വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളിയും ഫിലാഡൽഫിയ പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.