ഒമാൻ ഭരണാധികാരിയുടെ ഇന്ത്യൻ സന്ദര്‍ശനം: പ്രത്യേക സ്‌മാരക സ്റ്റാമ്ബുകള്‍ പുറത്തിറക്കി

ഒമാൻ ഭരണാധികാരിയുടെ ഇന്ത്യൻ സന്ദര്‍ശനം: പ്രത്യേക സ്‌മാരക സ്റ്റാമ്ബുകള്‍ പുറത്തിറക്കി

മാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സ്‌മാരക സ്റ്റാമ്ബുകള്‍ പുറത്തിറക്കി.

ഒമാൻ പോ സ്റ്റും ഇന്ത്യ പോസ്റ്റും സംയുക്തമായാണ് ഈ സ്റ്റാമ്ബുകള്‍ പുറത്തിറക്കിയത്.ഇന്ത്യയും, ഒമാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം, ശക്തമായ സൗഹൃദം എന്നിവ എടുത്ത് കാട്ടുന്ന  ഈ സ്റ്റാമ്ബുകള്‍ ഇന്ത്യയിലെയും, ഒമാനിലെയും നാടോടിനൃത്തകലകളെ പ്രമേയമാക്കിയാണ്  ഒരുക്കിയിരിക്കുന്നത്.200 ബൈസ മൂല്യമുള്ള രണ്ട് സ്റ്റാമ്ബുകളാണ് ഈ അവസരത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഒരു സ്റ്റാമ്ബില്‍ ഒമാനി നൃത്തരൂപമായ അല്‍ രസ്ഹയും, രണ്ടാമത്തെ സ്റ്റാമ്ബില്‍ ഗുജറാത്തില്‍ നിന്നുള്ള പരമ്ബരാഗത ദാണ്ഡിയ റാസ്‌ നൃത്തരൂപവും രേഖപ്പെടുത്തിയിട്ടുണ്ട്.