ആഭ്യന്തര സംഘര്‍ഷം രൂക്ഷം; മ്യാൻമറില്‍ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ആഭ്യന്തര സംഘര്‍ഷം രൂക്ഷം;  മ്യാൻമറില്‍ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ  നിര്‍ദ്ദേശം

 ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മ്യാൻമറില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. മ്യാൻമര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

നിലവില്‍ മ്യാൻമറിലുള്ള ഹ്രസ്വ സന്ദര്‍ശകര്‍ ഒഴികെയുള്ള എല്ലാ ഇന്ത്യക്കാരും അവരുടെ പേരും മറ്റ് വിശദാംശങ്ങളും യാങ്കോണിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചയായി ഇന്ത്യൻ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലടക്കം മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരെ പീപ്പിള്‍സ് ഡിഫൻസ് ഫോഴ്സ് അടക്കമുള്ള വിമത ഗ്രൂപ്പുകളുടെ ഏറ്റുമുട്ടല്‍ ശക്തമാണ്.