ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ പൊട്ടിത്തെറിച്ചു; തൃശൂരില്‍ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ പൊട്ടിത്തെറിച്ചു; തൃശൂരില്‍ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ: ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അപകടം. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.

ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ഇന്ന് പുലർച്ചെ നാല് മണിയോടയായിരുന്നു ഫോണ്‍ പൊട്ടിത്തെറിച്ചത്.

ഫോണ്‍ അടുത്ത് വച്ച്‌ ഉറങ്ങുന്നതിനിടെ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്ബനിയുടെ ഫോണ്‍ ആയിരുന്നു പൊട്ടിത്തെറിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം അറിയാൻ കഴിഞ്ഞിട്ടില്ല. പൊട്ടിത്തെറിയില്‍ കട്ടില്‍ ഭാഗീകമായി കത്തി നശിച്ചു.

ശബ്ദം കേട്ട് ബെഡില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോള്‍ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു മുറി. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്.