മാതൃഭാഷ: കവിത, റോയ് പഞ്ഞിക്കാരൻ

മാതൃഭാഷ: കവിത, റോയ് പഞ്ഞിക്കാരൻ
ഇന്ന് ലോക മാതൃഭാഷാദിനം
മൃദുലമായ ശബ്ദത്തിൽ അമ്മ എന്നെ
കൊഞ്ചിച്ച ഭാഷ.
കഠിനമായ ശബ്ദത്തിൽ അമ്മ എന്നെ വഴക്ക്
പറഞ്ഞ ഭാഷ.
അത് കേട്ടു ഞാൻ
വളർന്നു.
ഞാനെന്റെ വേരുകൾ
നിലത്തുറപ്പിച്ചു.
എന്റെ ലോകം വികസിച്ചു.
അതെ, നിന്റെ ശക്തി
അപാരമാണ്.
-പഞ്ഞി-