ട്രംപിന്റെ ഗോൾഡ് കാർഡ് വിസ ഇതുവരെ ലഭിച്ചത് ഒരാൾക്ക്; കാത്തിരിക്കുന്നത് നൂറുകണക്കിനാളുകൾ
വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വിപ്ലവകരമായ ഗോൾഡ് കാർഡ് വിസ അവതരിപ്പിച്ച് മാസങ്ങൾ പിന്നിടിമ്പോഴും ഇത് ലഭിക്കാനായി കാത്തിരിക്കുന്നത് നൂറുകണക്കിന് ആളുകളാണ്. ഇത് വരെ ഗോൾഡ് കാർഡ് വിസ ലഭിച്ചത് ഒരാൾക്ക് മാത്രമാണ്.
ഗോൾഡ് കാർഡ് വിസ അവതരിപ്പിച്ചപ്പോൾ തന്നെ ഇത് ഏറെ ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ട്രംപ് ഗോൾഡ് കാർഡ് വിസ ലോകത്തിന് മുന്നിൽ പരിചയപെടുത്തിയത്. അതി സമ്പന്നരായ ബിസിനസുകാരെ രാജ്യത്തേക്ക് ആകർഷിക്കാൻ ഈ വിസ സഹായിക്കും എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരുതുന്നത്.
ട്രംപിന്റെ ഏറെ പബ്ലിസിറ്റിയുള്ള ഒന്നായിരുന്നു ഗോൾഡ് കാർഡ് വിസ. എന്നാൽ ഈ വിസ ലഭിച്ചത് ഒരേയൊരാൾക്ക് മാത്രമാണെന്ന് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലൂട്‌നിക് പറഞ്ഞു. ഗോൾഡ് കാർഡ് വിസ പദ്ധതി ആരംഭിച്ചപ്പോൾ തന്നെ 130 കോടി ഡോളർ മൂല്യമുള്ള വിസകൾ വിറ്റു. എന്നാൽ അഗീകാരം ലഭിച്ച വ്യക്തികളുടെ എണ്ണം വളരെ കുറവാണെന്ന്" അദ്ദേഹം കൂട്ടിച്ചേർത്തു.