യുഎസിലെ സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനി വെടിയേറ്റ് മരിച്ചു

May 27, 2026 - 11:43
 0  7
യുഎസിലെ സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനി  വെടിയേറ്റ് മരിച്ചു

 പ്രസാദ് തീയാടിക്കൽ

വെർജീനിയ : അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ മെഹ്സാന സ്വദേശിനിയായ മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്.

മേയ് 23നാണ് സംഭവം നടന്നത്. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടെ പ്രതി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി മേഘ്നാബെൻ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ വെർജീനിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. പിന്നീട് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മേഘ്നാബെന് ഭർത്താവും രണ്ട് മക്കളുമുണ്ട്. കുടുംബം അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നതായി വിവരം.

മേയ് 23നാണ് സംഭവം