കേരളത്തിൽ യു ഡി എഫ് അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

Apr 29, 2026 - 14:56
 0  4
കേരളത്തിൽ യു ഡി എഫ് അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇടതുകോട്ടകള്‍ തകര്‍ത്ത് യു ഡി എഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്.

പി മാര്‍ക്ക് സര്‍വേ  യുഡിഎഫിന് 70-79 സീറ്റ് വരേയും എല്‍ഡിഎഫിന് 62-69 സീറ്റ് വരേയും എന്‍ഡിഎക്ക് 1-4 സീറ്റ് വരേയും പ്രവചിക്കുന്നു.

 മെട്രിക്‌സ് സര്‍വേ  യുഡിഎഫിന് 72-84 സീറ്റ് വരേയും എല്‍ഡിഎഫിന് 52-61 സീറ്റ് വരേയും എന്‍ഡിഎക്ക് 3-5 സീറ്റ് വരേയും പ്രവചിക്കുന്നു.

പീപ്പിള്‍സ് പള്‍സ് സര്‍വേ യുഡിഎഫിന് 75-85 സീറ്റ് വരേയും എല്‍ഡിഎഫിന് 55-65 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു.

 ടൈംസ് നൗ  യുഡിഎഫിന് 70-75 സീറ്റ് വരേയും എല്‍ഡിഎഫിന് 60-65 സീറ്റ് വരേയും എന്‍ഡിഎക്ക് 3-7 സീറ്റ് വരേയും പ്രവചിക്കുന്നു.

വോട്ട് വൈബ് സര്‍വേയുഡിഎഫിന് 70-80 സീറ്റ് വരേയും എല്‍ഡിഎഫിന് 58-68 സീറ്റ് വരേയും എന്‍ഡിഎക്ക് നാല് സീറ്റ് വരേയും പ്രവചിക്കുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ  യുഡിഎഫിന് 78-90 സീറ്റ് വരേയും എല്‍ഡിഎഫിന് 49-62 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു.