തോലിനായി കഴുതയെ കൊല്ലുന്നതിന് നിരോധനം

തോലിനായി കഴുതയെ കൊല്ലുന്നതിന് നിരോധനം

ഡിസ് അബാബ: തോലിനായി കഴുതയെ കൊല്ലുന്നത് ആഫ്രിക്കൻ യൂണിയൻ നിരോധിച്ചു. കഴുതത്തോല്‍ വ്യാപാരവും നിയമവിരുദ്ധമാക്കി.

യൂണിയനിലെ 55 രാജ്യങ്ങളിലും നിരോധനം ബാധകമാണ്. ചൈനയിലെ പരന്പരാഗത മരുന്നുത്പാദന മേഖലയില്‍ ഡിമാൻഡ് വർധിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളില്‍ കഴുതകളെ കൂട്ടത്തോടെ കൊല്ലുന്ന പശ്ചാത്തലത്തിലാണു നടപടി. കഴുതയുടെ തോലില്‍നിന്ന് ഉത്പാദിപ്പിക്കുന്ന മരുന്നിന് ജരാനര തടയാൻ കഴിയുമെന്നാണ് ചൈനീസ് വിശ്വാസം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ലോകത്തെ കഴുതകളില്‍ മൂന്നിലൊന്നും ആഫ്രിക്കയിലാണുള്ളത്.