കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വില്‍ക്കൂ: മന്ത്രി സിപി ജോണ്‍

Nov 10, 2026 - 19:31
 0  4
കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വില്‍ക്കൂ: മന്ത്രി സിപി ജോണ്‍

കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ ഉൾപ്പെടുന്ന വാഹനാപകട കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണം നിലവിലെ സമയക്രമമാണെന്നും സി.പി. ജോൺ ചൂണ്ടിക്കാട്ടി. ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു