മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ബെൽജിയൻ അധികൃതർ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഏജൻസികളുടെ അഭ്യർത്ഥന മാനിച്ചാണ് അറസ്റ്റ്. മുംബൈ കോടതികൾ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
2018 മുതൽ ഒളിവിൽ കഴിയുന്ന ചോക്‌സി ഏപ്രിൽ 11 ന് അറസ്റ്റിലായപ്പോൾ ചികിത്സയ്ക്കായി യൂറോപ്പിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പിഎൻബിയിൽ നിന്ന് 13,500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റ് എന്നാണ് വൃത്തങ്ങൾ പറയുന്നത്. ഈ അഴിമതിയിൽ അദ്ദേഹത്തിന്റെ അനന്തരവൻ നീരവ് മോദിയും ഉൾപ്പെടുന്നു.
ഒളിച്ചോടിയ ബിസിനസുകാരൻ ആന്റ്‌വെർപ്പിൽ 'റെസിഡൻസി കാർഡ്' നേടി താമസിച്ചിരുന്നതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നതിനെത്തുടർന്ന് മെഹുൽ ചോക്‌സിയുടെ സാന്നിധ്യം ബെൽജിയൻ അധികൃതർ സ്ഥിരീകരിച്ചു .