ഒമാനില്‍ ട്രക്കിങ്ങിനിടെ അപകടം; ഗായിക ചിത്ര അയ്യരുടെ സഹോദരി മരിച്ചു; അന്ത്യം പിതാവ് മരിച്ച്‌ ഒരു മാസം തികയും മുൻപേ

Jan 4, 2026 - 20:06
 0  9
ഒമാനില്‍ ട്രക്കിങ്ങിനിടെ അപകടം; ഗായിക ചിത്ര അയ്യരുടെ സഹോദരി മരിച്ചു; അന്ത്യം പിതാവ് മരിച്ച്‌ ഒരു മാസം തികയും മുൻപേ

 ഓച്ചിറ: ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനില്‍ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചു. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആർ.ഡി.അയ്യരുടെയും ഡോ.രോഹിണി അയ്യരുടെയും മകളാണ് ശാരദ അയ്യർ (52).

 ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയില്‍ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടം.മൃതദേഹം മസ്കത്തിലെ ഗവ. ആശുപത്രി മോർച്ചറിയില്‍.സംസ്കാരം പിന്നീട്.

 ഒമാൻ ഏയർ മുൻ മാനേജരാണ്.