മുഖ്യമന്ത്രി ചർച്ച ; മുൻ കെസിപിസി അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു
മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ , വി എം സുധീരന്‍ എന്നിവരേയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ നേതൃത്വവുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദത്തില്‍ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന.രാഹുല്‍ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്.
ഇന്ന് രാത്രിയിലെ വിമാനത്തില്‍ യാത്ര തിരിക്കും.ഹൈക്കമാന്‍ഡ് തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന.
അതേ സമയം യുഡിഎഫ് ഘടക കക്ഷികള്‍ ഏതെങ്കിലും നേതാവിനു വേണ്ടി സംസാരിക്കുന്നുവെന്നത് ഊഹാപോഹം മാത്രമാണെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി പദവിയില്‍ തീരുമാനം വൈകുന്നത് അണികളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു