സ്വകാര്യ സർവകലാശാല ബിൽ പാസാക്കി നിയമസഭ

Mar 25, 2025 - 11:25
 0  4
സ്വകാര്യ സർവകലാശാല ബിൽ പാസാക്കി നിയമസഭ

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. ബില്ലിൽ ആശങ്കയുണ്ടെങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബിൽ അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.