ട്രംപിന്റെ ചിത്രം ഇനി യുഎസ് പാസ്പോർട്ടിലും
വാഷിങ്ടൺ ഡിസി: യുഎസിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിപ്പിച്ച പാസ്പോർട്ട് പുറത്തിറക്കി. പേട്രിയറ്റ് പാസ്പോർട്ട് എന്നാണ് യുഎസ് ഇതിന് പേര് നൽകിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷൻ പാസ്പോർട്ടാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. പുതിയ പാസ്സ്പോർട്ടിന്റെ ചിത്രങ്ങൾ വെയിറ്റ് ഹൗസ് പുറത്ത് വിട്ടു.
ഫോക്സ് ന്യൂസ്, ദ് ബുൾവാർക്ക് എന്നീ മാധ്യമങ്ങൾ, നേരത്തെ തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം യുഎസ് പാസ്‌പോർട്ടിൽ പതിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് യുഎസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതാദ്യമായിട്ടായിരിക്കും ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ പേരിലുള്ള ഒരു യാത്രാ രേഖ പുറത്തിറക്കുന്നത്.