ലേഖനത്തില്‍നിലപാട് തിരുത്തി തരൂര്‍; നേതാവിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് സുധാകരന്‍

Mar 2, 2025 - 19:49
 0  4
ലേഖനത്തില്‍നിലപാട് തിരുത്തി  തരൂര്‍; നേതാവിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് സുധാകരന്‍

തിരുവനന്തപുരം: ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. തരൂര്‍ നിലപാട് മാറ്റി പറയാനും തിരുത്താനും തയ്യാറായത് സ്വാഗതം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ശശി തരൂരിന്റെ വലിയ മനസിന് നന്ദി. വലിയ അബദ്ധമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. പറഞ്ഞതിന് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ വ്യവസായ വളര്‍ച്ച സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ കടലാസില്‍ മാത്രം ഒതുങ്ങരുതെന്ന് തരൂര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

കേരളസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ യാഥാര്‍ഥ്യമല്ല. കേരളത്തില്‍ നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന മാധ്യമ റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ടാണ് തരൂര്‍ നിലപാട് മയപ്പെടുത്തിയത്.