പ്രണാമം! നിനക്കും! എനിക്കും! നമുക്കും!

പ്രണാമം! നിനക്കും! എനിക്കും! നമുക്കും!

ഡോ. ജേക്കബ്‌ സാംസണ്‍
 

ഒരു ജിവിതത്തിന്‍ കഥ കഴിഞ്ഞു
ഓര്‍മ്മകള്‍ മാത്രം ബാക്കിയായി
ഓര്‍മ്മകളും പിന്നെ മാഞ്ഞുപോകും
നിഴലുമിരുട്ടിന്റെ ഭാഗമാകും
പിന്നെയും സൂര്യന്‍ ഉദിച്ചു വരും
പൂവുകള്‍ വീണ്ടും വിടര്‍ന്നു വരും
കാലമിതു പോലെ പോകുമെന്നും
കാത്തിരിക്കുന്നു നാം വ്യര്‍ത്ഥമായി.
നേടുന്ന നേട്ടങ്ങള്‍ എല്ലാമൊരു
ശ്വാസമായ്‌ വന്നതുപോലെ പോകും.
എന്നിട്ടുമെന്നിട്ടുമെന്തിനായോ
പോരാടി മുന്നോട്ടു നീങ്ങുന്നു നാം.