പ്രതിപക്ഷ നേതാവായി പിണറായി വിജയൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് എൽഡിഎഫ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെ സഭയിൽ നയിക്കും. സിപിഎം സംസ്ഥാനസമിതി യോഗത്തിലാണ് പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതിയെന്ന അന്തിമ തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്.
തുടർഭരണത്തിന്റെ പത്തു വർഷങ്ങൾക്കു ശേഷം സഭയിൽ പ്രതിപക്ഷ നിരയിലേക്ക് മാറുമ്പോഴും, പിണറായി വിജയന്റെ അനുഭവസമ്പത്തും ശക്തമായ നേതൃപാടവവും മുന്നണിക്ക് കരുത്താകുമെന്നാണ് വിലയിരുത്തലിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.