വഖഫ് ബില്‍: മുസ്ലീം ഇതര അംഗങ്ങള്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ല; പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്നു:അമിത്ഷാ

Apr 2, 2025 - 20:07
Apr 2, 2025 - 20:08
 0  4
വഖഫ് ബില്‍: മുസ്ലീം ഇതര അംഗങ്ങള്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ല; പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്നു:അമിത്ഷാ

വഖഫ് നിയമഭേദഗതി ബില്ലില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിനെ കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും മുസ്ലീം ഇതര അംഗങ്ങള്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ലെന്നും അമിത്ഷാ പറഞ്ഞു. ഏതെങ്കിലും സമുദായത്തിന്റെ മതാചാരങ്ങളില്‍ കൈകടത്തുന്നതല്ല നിയമ നിര്‍മ്മാണമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ വഖഫ് നിയമഭേദഗതി ബില്ലില്‍ നടത്തിയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത്ഷാ. വഖഫ് വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണ് ബില്ലിന്റെ ലക്ഷ്യം. ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പങ്കുണ്ടാവില്ലെന്നും അമിത്ഷാ വിശദീകരിച്ചു.

പ്രതിപക്ഷം തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയംനിറയ്ക്കുകയാണ്. മുസ്ലീം ഇതര അംഗങ്ങള്‍ ഭരണനിര്‍വഹണം നിയമാനുസൃതമായാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനാണ്. എന്തിനാണോ സംഭാവന ലഭിച്ചത് ആ തുക അതിനുവേണ്ടിത്തന്നെയാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അമിത്ഷാ പറഞ്ഞു.