എളിമയുടെ പര്യായം , കവിത: സൂസൻ പാലാത്ര

എളിമയുടെ പര്യായം , കവിത: സൂസൻ പാലാത്ര
നി പിറക്കുമോ 
      ഇതുപോലൊരു മനുഷ്യൻ
ഇനി വളരുമോ
       ഇതു പോലൊരു നേതാവ്
ഇനി ഭരിക്കുമോ 
      ഇതു പോലൊരു മുഖ്യൻ
ഇനി സ്നേഹിക്കുമോ 
 ഇതുപോലെസാധുക്കളെ ആരേലും
നാടിന്റെ വികസനത്തിന്
    വിനയമുള്ള നേതാവുവേണം
നാടിന്റെ നന്മയ്ക്ക് ധനാർത്തി
         ഇല്ലാത്തമന്ത്രിവേണം
നാട്ടിലനീതി     
         നടമാടാതിരിയ്ക്കാൻ
നാടിനെ അകമഴിഞ്ഞു 
      സ്നേഹിക്കുന്നവർ ഭരിയ്ക്കണം 
ഉമ്മൻചാണ്ടിയെ ജനങ്ങൾ
       സ്നേഹിച്ചതെന്തുകൊണ്ട്
ഉറക്കമൊഴിഞ്ഞ് വഴിയിൽ
      കാത്തുനിന്ന് ഒരുനോക്കു
കണ്ടൊരുതുള്ളി കണ്ണീർ
     പൊഴിച്ചതുമെന്തിന്?
നേതാക്കളെ മന്ത്രിമാരെ
      ഉമ്മൻചാണ്ടിയ്ക്കു പഠിയ്ക്കാമിനി
വിനീതനായ മുൻമുഖ്യമന്ത്രീ
        ആദരം അർപ്പിയ്ക്കുന്നു
മനുഷ്യസ്നേഹിയാംനേതാവേ
          കണ്ണീരുമർപ്പിയ്ക്കുന്നു
ചെയ്യാത്തതെറ്റുകളാരോപിച്ച്
          കുറ്റം ചാർത്തിയപ്പോഴും
ക്രൂശിതനെമാതൃകയാക്കി
          എല്ലാം സഹിച്ചകരുണാമയ
പ്രണാമം! പ്രണാമം ! പ്രണാമം!

സൂസൻ പാലാത്ര