287 നൈജീരിയൻ സ്കൂള്‍ കൂട്ടികളെ മോചിപ്പിക്കാൻ ഒരു ബില്യണ്‍ ഡോളർ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം

287 നൈജീരിയൻ സ്കൂള്‍ കൂട്ടികളെ മോചിപ്പിക്കാൻ ഒരു ബില്യണ്‍ ഡോളർ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം
287 സ്കൂള്‍ കൂട്ടികളെ മോചിപ്പിക്കാൻ ഒരു ബില്യണ്‍ ഡോളർ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം. നൈജീരിയയിലാണ് സംഭവം. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കുരിഗ ഗ്രാമത്തിലെ സ്കൂളില്‍ നിന്ന് മാർച്ച്‌ ഏഴിനാണ് തോക്കുധാരികളായ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോയത്.

മോചനദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള ഫോണ്‍ കോള്‍ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് എത്തിയത്. കുരിഗ ഗ്രാമവാസിയായ അമിനു ജിബ്രില്‍, ദിവസങ്ങള്‍ക്കുള്ളില്‍ സർക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞു