ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് കോടതി
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് ഹൈക്കോടതി. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഉച്ചകഴിഞ്ഞ് 3.30ന്. ബോബിക്ക് ജാമ്യം അനുവദിച്ചേക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വാക്കാൽ സൂചിപ്പിച്ചു.
ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ, പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ബോബിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തു. ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനാവില്ലെന്നും ദ്വയാര്‍ത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാവില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ നടിയെ അപമാനിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
റിമാൻഡിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി നേരത്തെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ബോബി ചെമ്മണ്ണൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.