സ്വിറ്റ്സർലൻഡിലെ സ്‌കൈ റിസോർട്ടിൽ വൻ സ്ഫോടനം; ഒട്ടേറെപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ബേൺ: പുതുവത്സരാഘോഷങ്ങൾക്കിടെ സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ റിസോർട്ട് നഗരമായ ക്രാൻസ് മൊണ്ടാനയിൽ വൻ സ്ഫോടനം. സ്വിസ് സ്‌കൈ റിസോർട്ടിലെ ഒരു ബാറിലാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയാണ് പ്രദേശത്തെ നടുങ്ങിയ സ്‌ഫോടനം നടന്നത്.
അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും പ്രാദേശിക അധികൃതർ അറിയിച്ചു.
പുതുവത്സരം ആഘോഷിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തിയ സമയത്താണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.
സ്‌ഫോടനത്തിന് പിന്നാലെ ബാറിൽ നിന്ന് വലിയ തീജ്വാലകൾ ഉയരുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുരന്തസമയത്ത് നൂറിലധികം പേർ ബാറിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഹെലികോപ്റ്ററിലും ആംബുലൻസുകളിലുമായി ആശുപത്രികളിലേക്ക് മാറ്റി