കാലടി സർവകലാശാലാ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; സർക്കാരിനോടും യൂണിവേഴ്സിറ്റിയോടും ചോദ്യങ്ങളുമായി ഹൈക്കോടതി

Nov 11, 2026 - 20:20
 0  5
കാലടി സർവകലാശാലാ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; സർക്കാരിനോടും യൂണിവേഴ്സിറ്റിയോടും ചോദ്യങ്ങളുമായി ഹൈക്കോടതി

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടിയിൽ യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനിടയായ യഥാർത്ഥ കാരണം എന്താണെന്ന് കോടതി സർക്കാരിനോടും സർവ്വകലാശാലയോടും ചോദിച്ചു. കേട്ടുപോന്ന വാദങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആറുകൾ യൂണിവേഴ്സിറ്റി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഒരേ സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ നിലനിൽക്കുമോയെന്നും, മൂന്ന് മാസത്തോളം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയും എന്താണ് തീരാത്ത അരിശമെന്നും കോടതി വിമർശിച്ചു.

കുഞ്ചൻ നമ്പ്യാരുടെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം.

കഴിഞ്ഞ അറുപതിലധികം ദിവസങ്ങളായി വിദ്യാർത്ഥികൾ വലിയതോതിലുള്ള പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രതിഷേധങ്ങളെ പൂർണ്ണമായി അംഗീകരിക്കുന്നില്ലെങ്കിലും കുട്ടികൾ ചെയ്തത് മാത്രമാണ് തെറ്റെന്ന് പറയാനാകില്ലെന്നും, അന്നത്തെ രാഷ്ട്രീയക്കാർ അവരുടെ വിദ്യാർത്ഥി കാലഘട്ടത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും കോടതി ആരാഞ്ഞു.

 വിദ്യാർത്ഥികൾ ഇതിനോടകം തന്നെ വേണ്ടത്ര ബുദ്ധിമുട്ടുകൾ അനുഭവിച്ചുകഴിഞ്ഞ സാഹചര്യത്തിൽ കേസിൽ ഇനിയും എന്ത് അച്ചടക്ക നടപടിയാണ് വേണ്ടതെന്ന് ചോദിച്ച കോടതി, ഹർജിയിലുള്ള വിശദമായ വാദം കേൾക്കൽ മറ്റന്നാളത്തേക്ക് മാറ്റിവെച്ചു.