ദുബായ് കിരീടാവകാശി ഡൽഹിയിൽ; സ്വീകരിച്ചത് സുരേഷ് ഗോപി

Apr 8, 2025 - 12:03
 0  6
ദുബായ് കിരീടാവകാശി ഡൽഹിയിൽ; സ്വീകരിച്ചത് സുരേഷ് ഗോപി

ന്യൂഡൽഹി: ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിനു തുടക്കം. കേന്ദ്ര ടൂറിസം - പെട്രോളിയം - പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് അതിഥിയെ പാലം വിമാനത്താവളത്തിൽ ഔപചാരികമായി സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഷെയ്ക്ക് ഹംദാൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.