നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച്‌ തുര്‍ക്കി പ്രസിഡന്റ് എർദോഗൻ

നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച്‌ തുര്‍ക്കി പ്രസിഡന്റ്  എർദോഗൻ

അങ്കാറ: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച്‌ തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ.

നെതന്യാഹുവിനേയും ഹിറ്റ്ലറേയും താരതമ്യം ചെയ്ത അദ്ദേഹം ജര്‍മ്മനിയില്‍ നാസികള്‍ക്കെതിരെ ഹിറ്റ്ലര്‍ നടത്തിയ ക്രൂരതകള്‍ക്ക് സമാനമാണ് ഇസ്രായേലിന്റെ ഗസ്സ അധിനിവേശമെന്നും പറഞ്ഞു.

അങ്കാറയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അവര്‍ ഹിറ്റ്ലറെ കുറിച്ച്‌ മോശമായി സംസാരിക്കുന്നു. പക്ഷെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുമ്ബോള്‍ നിങ്ങള്‍ക്ക് എന്ത് വ്യത്യാസമാണുള്ളത്. ഹിറ്റ്ലറെക്കാള്‍ സമ്ബന്നനാണ് അയാള്‍. പാശ്ചാത്യ ലോകത്തിന്റെ പിന്തുണ നെതന്യാഹുവിന് കിട്ടുന്നുണ്ട്.

ഗസ്സയില്‍ 20,000ത്തോളം പേരെ കൊന്നൊടുക്കിയെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ ഇസ്രായേലിനെ തീവ്രവാദ രാഷ്ട്രമെന്ന് എർദോഗാൻ വിളിച്ചിരുന്നു. പരിധികളില്ലാത്ത പാശ്ചാത്യ സഹായം ഇസ്രായേലിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കുര്‍ദുകളെ വംശഹത്യ നടത്തുന്ന, മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയതിന് ലോക റെക്കോഡുള്ള ആളാണ് എർദോഗനെന്നായിരുന്നു ഇതിനോടുള്ള നെത്യനാഹുവിന്റെ മറുപടി.