കാതോർത്തിരിപ്പൂ ഞാൻ : കവിത, പുഷ്പ ബേബി തോമസ് 

കാതോർത്തിരിപ്പൂ ഞാൻ : കവിത, പുഷ്പ ബേബി തോമസ് 

ത്തരം കൊതിയ്ക്കുന്ന

ചോദിക്കാനാവാത്ത ചോദ്യങ്ങളുടെ

നൊമ്പരങ്ങളിലൂടെ 

തനിയെ നടക്കുമ്പോൾ....

 

ചിന്തയാം ചിലന്തിവലകൾ 

അസ്വാരസ്യങ്ങളെ 

കൊരുത്തിയിടുമ്പോൾ 

പിടയുന്നിതെൻ മനം .

 

പ്രിയപ്പെട്ടവനേ.....

നിൻ്റെ മൗനത്തിൻ്റെ ഇടവേളകളിൽ 

മനമുരുകും നിൻ്റെ ഓർമ്മകളിലൂടെ ,

നിനക്കായി മാത്രം,

നിൻ മൊഴികൾക്കായി 

കാതോർത്തിരിപ്പൂ ഞാൻ .....

 

പുഷ്പ ബേബി തോമസ്