പത്താംക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പിന് കഞ്ചാവ് പാർട്ടി

Mar 1, 2025 - 13:58
 0  8
പത്താംക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പിന് കഞ്ചാവ് പാർട്ടി

കാസർ​ഗോഡ്: സ്കൂളില്‍ പത്താംക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി. കാസർ​ഗോഡ് പൊലീസിന്റെ സമയോജിതമായ നീക്കത്തിലൂടെയാണ് ലഹരിപാര്‍ട്ടിക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്. പൊലീസ് പരിശോധനയിൽ വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ ആളെയും പിടികൂടി.

കളനാട് സ്വദേശിയായ കെ.കെ. സമീറാണ് പിടിയിലായത്. സ്കൂൾ വിദ്യാർഥികൾക്കെതിരെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്കും കൈമാറി.